തിരുവനന്തപുരം: മഹർഷി സാന്ദീപനി രാഷ്ട്രീയ വേദ വിദ്യാ പ്രതിഷ്ഠാൻ, പീപ്പിൾ ഫോർ ധർമ്മ ട്രസ്റ്റ് സംയുക്ത സംരംഭം എന്നിവയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന അനന്തപുരി വേദ സമ്മേളനം സമാപിച്ചു. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പദ്മനാഭ സ്വാമി ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ എൻ.ആർ.പ്രദീപ് നമ്പൂതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ കേരള ബ്രാഹ്മണ സഭ വൈസ് പ്രസിഡന്റ് കെ.കോദണ്ഡരാമ അയ്യർ, യോഗക്ഷേമ സഭ വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് മല്ലികാ നമ്പൂതിരി, മാധ്വ തുളു ബ്രാഹ്മണ സമാജം ജില്ലാ പ്രസിഡന്റ് ഇ.വി.ഉപേന്ദ്രൻ പോറ്റി, അനന്തപുരി വേദ സമ്മേളനം വർക്കിംഗ് ചെയർമാൻ എച്ച്.ഗണേഷ്, സംസ്കൃത കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, യോഗ ക്ഷേമസഭ ജില്ലാ പ്രസിഡന്റ് അഡ്വ.ശംഭു നമ്പൂതിരി, ക്ഷേത്ര സംരക്ഷണ സമിതിയുടെ ഷാജു വേണുഗോപാൽ, ഹിന്ദു ഐക്യവേദിയുടെ സന്ദീപ് തമ്പാനൂർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |