ആലപ്പുഴ: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി അഡ്വ. ജേക്കബ് എബ്രഹാമിനെയും ജനറൽ സെക്രട്ടറിയായി എ.എൻ പുരം ശിവകുമാറിനെയും (ഓഫീസിന്റെ ചുമതല) തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബെന്നി വേലശ്ശേരി, ഈപ്പൻ നൈതാൻ (വൈസ് പ്രസിഡന്റുമാർ), സജി പത്തിൽ, ജിജി എബ്രഹാം, ജോർജ് ജോസഫ് ചക്കുങ്കൽ, ബിജു കരുവാറ്റ, ബൈജു ജോസ്, കെ.ജെ. എബി മോൻ, ജോഷി തിരുനല്ലൂർ, തോമസ് ജോൺ, ജി.പുഷ്കരൻ (ജനറൽ സെക്രട്ടറിമാർ), ജേക്കബ് ചാക്കോ നന്നാട്ടു മാലിൽ (ട്രഷറർ). 2022ൽ നടത്തിയ മെമ്പർഷിപ്പ് കാമ്പയിനിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ജില്ല കമ്മിറ്റി അംഗങ്ങളുടെ പ്രഥമ യോഗം ജില്ല വരണാധികാരി വർഗീസ് കണ്ണമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |