അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ മൂന്നുപേരുടെ ചികിത്സയ്ക്കായി നാട് ഒരുമിച്ചപ്പോൾ ലഭിച്ചത് 27.95 ലക്ഷം രൂപ. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന നീർക്കുന്നം അപ്പയ്ക്കൽ സുധീഷ് (38), വണ്ടാനം പുതുവൽ നൗഫൽ (28), ഹൃദയസംബന്ധമായ ചികിത്സയ്ക്ക് വിധേയനാവുന്ന വണ്ടാനം വ്യക്ഷവിലാസം തോപ്പിൽ ഒന്നര വയസുകാരൻ മുഹമ്മദ് സയാൻ എന്നിവർക്ക് വേണ്ടിയാണ് സാമ്പത്തിക സമാഹരണം നടത്തിയത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആയിരത്തിൽപ്പരം സന്നദ്ധ പ്രവർത്തകരാണ് രംഗത്തിറങ്ങിയത്. വിവിധ വാർഡുകളിൽ നിന്നു സമാഹരിച്ച തുക എച്ച്. സലാം എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസിനു കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |