തൊട്ടിൽപാലം: കുണ്ടുതോട് സഹകരണ അർബൻ സൊസൈറ്റിയിലെ മെമ്പർമാർക്ക് അനുവദിച്ച ചികിത്സാനുകൂല്യമായ സഹകരണ അംഗ സമാശ്വാസനിധി വിതരണവും എം.വി.ആർ കാൻസർ സെന്ററുമായി ചേർന്ന് കാൻസർ സുരക്ഷാപദ്ധതിയിൽ ചേർക്കുന്നതിന്റെ ഉദ്ഘാടനവും കെ.മുരളീധരൻ എം.പി നിർവഹിച്ചു. സഹകരണ സംഘങ്ങളുടെ നി ലവിലുള്ള പ്രവർത്തനത്തിന് കേന്ദ്രം പുതുതായി നടപ്പാക്കുന്ന നിയമം ദോഷകരമായി തീരുമെന്ന് അദ്ദേഹം പറഞ്ഞു. സംഘം പ്രസിഡന്റ് കെ.എസ്. ജോർജ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീ ക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള മൊമെന്റോ ഫാ.ജോർജ് വരിക്കാശ്ശേരിയും അവാർഡ് വിതരണം കുറ്റ്യാടി സഹകരണ അഗ്രികൾചറൽ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ജോൺ പൂതക്കുഴിയും നിർവഹിച്ചു. കുറ്റ്യാടി യൂണിറ്റ് ഇൻസ്പെക്ടർ ധൻരാജ്, സംഘം സെക്രട്ടറി വിൻസെന്റ് ചാക്കോ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |