മുളവന: പുരോഗമന കലാസാഹിത്യ സംഘം പേരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സംഘടിപ്പിച്ച വീട്ടുമുറ്റ സദസ് പുരോഗമന കലാസാഹിത്യസംഘം കൊല്ലം ജില്ലാ സെക്രട്ടറി ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പു.ക.സ പേരൂർ യൂണിറ്റ് പ്രസിഡന്റ് ഡോ.സി.കെ.ജി.നായർ അദ്ധ്യക്ഷനായി.കൊറ്റങ്കര പഞ്ചായത്ത് പതിനഞ്ചാം വാർഡ് കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിസരപ്രദേശങ്ങളിൽ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും വ്യക്തികളെയും ആദരിച്ചു. പു.ക.സ പേരൂർ സെക്രട്ടറി വി.എ.ഹാഷിം കുട്ടി, കുണ്ടറ ഏരിയാ സെക്രട്ടറി ഡി.സിന്ധുരാജ്, മുഖത്തല ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹുസൈൻ, വിനിതാകുമാരി, ധർമ്മരാജൻ,ഷേർളി, ഷിജു, ഷീജ സജീവ് ,ടി.എൻ.സുധാകരൻ എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |