SignIn
Kerala Kaumudi Online
Friday, 26 April 2024 5.27 PM IST

ആ സൂപ്പർസ്റ്റാറാണ് എന്റെ ഇഷ്ടതാരം, ഒപ്പം അഭിനയിക്കാനല്ല അദ്ദേഹത്തിനെവച്ച് സിനിമ ചെയ്യാനാണ് ആഗ്രഹം; മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് ഗായത്രി അരുൺ

തന്റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തി നടി ഗായത്രി അരുൺ. ലാലേട്ടനാണ് തന്റെ ഇഷ്ടതാരമെന്നും, ഒപ്പം അഭിനയിക്കുക എന്നതിനേക്കാൾ അദ്ദേഹത്തിനെവച്ച് സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.

gayatri

'ഞാൻ എഴുതി സംവിധാനം ചെയ്യാനുള്ള പ്ലാനിലാണ്. ചെറിയൊരു ഷോർട്ട് ഫിലിമാണ് ഇപ്പോൾ ചെയ്യുന്നത്. എന്റെ യൂട്യൂബിൽ തന്നെയായിരിക്കും ചിലപ്പോഴത് വരിക. ലാലേട്ടനാണ് എന്റെ ഇഷ്ടതാരം. ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്നതിനേക്കാൾ അദ്ദേഹത്തെ വച്ച് സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.' - ഗായത്രി പറഞ്ഞു.

മമ്മൂക്ക ഒരു സീനിന് മുമ്പെടുക്കുന്ന തയ്യാറെടുപ്പുകൾ താൻ നോക്കിയിരുന്നിട്ടുണ്ടെന്നും ഗായത്രി അരുൺ പറയുന്നു. 'ഷോട്ടിന് തയ്യാറായി വന്നതിന് ശേഷം സ്‌ക്രിപ്റ്റ് വായിക്കുന്നത് മോശമാണെന്നൊക്കെയായിരുന്നു ആദ്യം ഞാൻ വിചാരിച്ചത്. ഞാൻ കാരവനിൽ നിന്നിറങ്ങിക്കഴിഞ്ഞാൽ സ്‌ക്രിപ്റ്റ് നോക്കില്ല. പക്ഷേ മമ്മൂക്കയെപ്പോലൊരാൾ ഓരോ ഷോട്ട് എടുക്കുന്നതിന് മുമ്പ് അസിസ്റ്റന്റിൽ നിന്ന് ഇത് വാങ്ങുന്നത് കണ്ടപ്പോൾ അത്ഭുതമായി. '- നടി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL, MAMMOOTTY, GAYATHRI ARUN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.