ചെർപ്പുളശ്ശേരി: കൊപ്പത്ത് വീട് കുത്തിത്തുറന്ന് മോഷണം. 25പവനും 2500 രൂപയും കവർന്നു. നടുവട്ടം പപ്പടപ്പടി ഈങ്ങച്ചാലിൽ പള്ളിക്കര അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ വീട്ടുകാർ പുറത്ത് പോയതായിരുന്നു. രാത്രിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണവും 2500 രൂപയുമാണ് നഷ്ടമായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് കൊപ്പം എസ്.ഐ എം.ബി.രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദ്ഗദർ ഉൾപ്പെടെയുള്ള സംഘവും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |