തിരുവനന്തപുരം: ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ ജില്ലാനേതൃയോഗം നാളെ രാവിലെ 10ന് പാളയം പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റും ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറിയുമായ പാലോട് രവി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 22 മുതൽ 24 വരെ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി കേരളത്തിലെ ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് നേതൃയോഗം.ആദ്യ ജില്ലാസമ്മേളനം ഫെബ്രുവരി 10, 11 ,12 തീയതികളിലാണ് നിശ്ചയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |