കൊച്ചി: കാർഷിക സെൻസസിന്റെ സുഗമമായ നടത്തിപ്പിന് എറണാകുളം ഡിസ്ട്രിക്ട് റെസിഡന്റ്സ് അസോസിയേഷൻ അപെക്‌സ് കൗൺസിൽ (എഡ്രാക്) സഹകരണം വാഗ്ദാനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ പി.ബി. സുനിൽ ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത്. കേന്ദ്രസർക്കാരിന്റെ കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് കാർഷിക സെൻസസ് നടത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണം ഈ മാസം ഒന്നിന് ആരംഭിച്ചിരുന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി. ഷോജൻ, എഡ്രാക് പ്രസിഡന്റ് പി. രംഗദാസ് പ്രഭു, ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |