കൊച്ചി: നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നെറ്റ് സീറോ എമിഷൻ കേരള പദ്ധതിക്ക് ജില്ലയിൽ തുടക്കം. ആമ്പല്ലൂർ, ചിറ്റാട്ടുകര, രായമംഗലം, അശമന്നൂർ ഗ്രാമ പഞ്ചായത്തുകളാണ് പ്രാഥമിക ഘട്ടത്തിൽ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ പുറം തള്ളൽ പരിമിതപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. മാലിന്യസംസ്‌കരണം, കൃഷി, ഊർജ സംരക്ഷണം, ജലസംരക്ഷണം, വനവത്കരണം, ഗതാഗതം തുടങ്ങിയ വിവിധ മേഖലകളിൽ ഇടപെട്ട് പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. എനർജി ഓഡിറ്റ്, ഊർജം ലാഭിക്കുന്ന ഉപകരണങ്ങളുടെ വ്യാപനം, മാലിന്യ സംസ്‌കരണം, പച്ചത്തുരുത്തുകളുടെ നിർമ്മാണം, ജലാശയ സംരക്ഷണം, ഹരിതവിദ്യാലയം തുടങ്ങിയവ നടപ്പിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |