കൊച്ചി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കോൺഗ്രസ് സേവാദൾ സേനയുടെ റിപ്പബ്ലിക് ദിനപരേഡ് 26ന് സംഘടിപ്പിക്കും. വൈകിട്ട് 3ന് എറണാകുളം ടൗൺഹാളിൽ നിന്ന് ആരംഭിച്ച് മറൈൻഡ്രൈവിൽ സമാപിക്കും. ഡി.സി.സി പൊതുയോഗത്തിലാണ് തീരുമാനം. ബെന്നി ബഹനാൻ എം.പി യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, എസ്. അശോകൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, കെ. ബാബു എം.എൽ.എ, ശ്രീനിവാസൻ കൃഷ്ണൻ, എം. ലിജു, എൻ. വേണുഗോപാൽ, കെ.പി. ധനപാലൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |