ചാത്തന്നൂർ: കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകോത്സവം പാരിപ്പള്ളി സംസ്കാരയിൽ നാടക രചയിതാവും കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗവുമായ ഫ്രാൻസിസ്.ടി.മാവേലിക്കര ഉദ്ഘാടനം ചെയ്തു. സംസ്കാര പ്രസിഡൻറ് ജി.രാജീവൻ അദ്ധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. ചിറക്കര സലിംകുമാറിനെയും പ്രൊഫ.വസന്തകുമാറിനെയും ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി എസ്.ശ്രീലാൽ സ്വാഗതവും ട്രഷറർ ബി.സുഗുണൻ നന്ദിയും പറഞ്ഞു.കേരള സംഗീത നാടക അക്കാദമിയുടെ ആദ്യകാല അംഗമായിരുന്ന, നാടകരചയിതാവും, നടനും, സംവിധായകനും ഗുരുശ്രേഷ്ഠനുമായ പാമ്പുറം ഭാസ്ക്കരപിള്ളയെ പത്മാലയം ആർ.രാധാകൃഷ്ണൻ അനുസ്മരിച്ചു.വാഹനപകടത്തിൽ കാൽപ്പാദത്തിന് ഗുരുതര പരിക്കേറ്റ എട്ടു വയസുകാരിക്ക് അയ്യായിരം രൂപ ചികിത്സാ ധനസഹായവും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |