മുടപുരം : മുടപുരം കാട്ടുമുറാക്കൽ സൺറൈസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികാഘോഷം 14ന് കാട്ടുമുറാക്കൽ ജംഗ്‌ഷനിൽ നടക്കും.രാവിലെ 9 ന് പതാക ഉയർത്തൽ,9 .30 മുതൽ കലാമത്സരങ്ങൾ.വൈകിട്ട് 6ന് പൊതുസമ്മേളനം നടക്കും.ജില്ലാ അസി.കമ്മിഷണർ ഒഫ് പൊലീസ് പി.കെ.ജയരാജ് ലഹരി വിമുക്തി ക്ലബ് ഉദ്ഘാടനം ചെയ്യും.ചിറയിൻകീഴ് പൊലീസ് എസ്.എച്ച്.ഒ ജി.ബി മുകേഷ് പുരസ്‌കാര സമർപ്പണം നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.രജിത,സൺറൈസ് സെക്രട്ടറി ഫയാസ് മുഹമ്മദ് എന്നിവർ പങ്കെടുക്കും.കേരളകൗമുദി മുടപുരം ലേഖകൻ സജിതൻ മുടപുരം,തലസ്ഥാന വാർത്താ പ്രതിനിധി സാജിർ മാമം എന്നിവർ മാദ്ധ്യമ പുരസ്കാരവും യുവ ഗായകരായ സിദ്ധാർഥ് ആചാര്യ ,പ്രജിത്ത് പ്രസന്നൻ എന്നിവർ കലാപ്രതിഭ പുരസ്കാരവും ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |