SignIn
Kerala Kaumudi Online
Friday, 26 April 2024 10.29 AM IST

വൈപ്പിൻകരക്കാർക്കും വേണം സ‍ഞ്ചാരസ്വാതന്ത്ര്യം: മുരളീധരൻ

vypin

 സമരം ശക്തമായി തുടരും

കൊച്ചി: എറണാകുളത്തേക്ക് റോഡും പാലവും ഉണ്ടായിട്ടും വൈപ്പിൻകരയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നത് കമ്മ്യൂണിസ്റ്റ് ഭരണത്തിന് അപമാനമാണെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. വൈപ്പിൻ ബസുകളുടെ നഗരപ്രവേശം ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും നഗരത്തിലൂടെ യാത്രചെയ്യാമെങ്കിൽ ബസുകൾക്ക് മാത്രം യാത്രനിഷേധിക്കുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സമരമെന്ന ആരോപണം ശരിയല്ല. തിരഞ്ഞെടുപ്പ് ലോക്സഭയിലേക്കാണ്. പാലം നോക്കിയല്ല ലോക്സഭയിലേക്ക് ജനം വോട്ട് ചെയ്യുന്നത്. ഈ സമരം വെറും വെജിറ്റേറിയനാണെന്ന് പറഞ്ഞ് ചെറുതാക്കേണ്ടതില്ല. വേണ്ടി വന്നാൽ സമരം നോൺവെജ് ആകും.

ഒരു ജനതയോടുള്ള നീതി നിഷേധമാണ് ഈ വിലക്ക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേത് പോലെ ജനങ്ങളുടെ മൗലിക അവകാശങ്ങൾ നിഷേധിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും സമരം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന് വൈപ്പിൻ ജനതയുടെ മുഴുവൻ പിന്തുണയും ഉണ്ടെന്ന് ഹൈബി ഈഡൻ പറഞ്ഞു. വൈപ്പിനിലെ റസിഡന്റ്സ് അസോസിയേഷനുകൾ, സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ എല്ലാം പിന്തുണയ്ക്കുന്നു. നാളെ രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്‌ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.ബാബു, ടി.ജെ.വിനോദ്, അൻവർ സാദത്ത്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ജെയ്‌സൺ ജോസഫ്, കോൺഗ്രസ് നേതാക്കളായ അജയ് തറയിൽ, എൻ.വേണുഗോപാൽ, ജോസഫ് വാഴയ്ക്കൻ, എം.ജെ. ടോമി, മുനമ്പം സന്തോഷ്, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.ജി.ഡോണോ, വി.എസ് സോളിരാജ്, മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ അരവിന്ദാക്ഷൻ, എഡ്രാക് പ്രസിഡന്റ് രംഗദാസ പ്രഭു, സെക്രട്ടറി ടി.ജി സുരേഷ്, സി.സി.കെ ജില്ലാ പ്രസിഡന്റ് പി.സി പ്രകാശൻ, പള്ളിപ്പുറം പഞ്ചായത്ത് റസിഡന്റ് അപെക്സ് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി, യൂത്ത് കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ ദീപക് ജോയ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, ബെന്നി പി.നായരമ്പലം, മുൻ എം.പി പി.സി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.