കാഞ്ഞിരപ്പള്ളി: മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ച കേസിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴി ഇല്ലത്തുപറമ്പിൽ മുഹമ്മദ് കൈസ് (22) അറസ്റ്റിൽ. ഇയാൾ ലഹരിവസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 0.11 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും, 0.25 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടത്തി. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട കൈസിനെ തൃശൂരിൽ നിന്നാണ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷിന്റോ പി. കുര്യൻ, എസ്.ഐ ശശികുമാർ, സി.പി.ഒമാരായ ബോബി, വിമൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |