അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ തൊഴിൽസഭ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗവ.എൽ.പി സ്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ.ജയരാജ്, ശ്രീജ രതീഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.ശ്രീലേഖ, കെ .സിയാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.അനിത, ജി.വേണു ലാൽ, പഞ്ചായത്തംഗങ്ങൾ, കില റിസോഴ്സ് പേഴ്സൺ കെ .പി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം ശോഭാ ബാലൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |