കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെ കോടികൾ തിരിമറി നടത്തിയ കേസിലെ പ്രതിയും മുൻ മാനേജറുമായ എം.പി. റിജിലിന്റെ ജാമ്യപേക്ഷ കോടതി വീണ്ടും തള്ളി. വലിയ കുറ്റകൃത്യമായതിനാൽ ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യപേക്ഷ തള്ളിയത്.
തട്ടിപ്പ് പുറത്തുവന്നതോടെ റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇയാൾ പൊലീസിൽ കീഴടങ്ങിയത്. ശേഷം ഇയാൾ നൽകിയ മൂന്ന് ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. 2020 ജനുവരി മുതൽ തട്ടിപ്പ് നടത്തി തുടങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. വീട് പണിക്കും കടം വീട്ടാനും ഓൺലൈൻ റമ്മിക്കുമായാണ് തട്ടിയെടുത്ത പണം റിജിൽ ചെലവഴിച്ചത്. കോർപ്പറേഷന്റേതടക്കം വിവിധ അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |