SignIn
Kerala Kaumudi Online
Friday, 15 May 2026 3.36 PM IST

രാഷ്ട്രീയത്തിലെ വിവാദങ്ങളാണ് തലക്കെട്ടുകളിൽ നിറയുന്നതെന്ന് ശശി തരൂർ

therambil

തൃശൂർ : രാഷ്ട്രീയത്തിലെ വിവാദങ്ങളാണ് തലക്കെട്ടുകളിൽ നിറഞ്ഞു നിൽക്കുന്നതെന്ന് ശശി തരൂർ എം.പി. മാദ്ധ്യമ പ്രവർത്തകൻ ഷജിൽ കുമാർ എഴുതിയ തേറമ്പിൽ, ആർഭാടങ്ങളില്ലാതെ ആരവങ്ങളില്ലാതെ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മനസിൽ സ്ഥാനം നേടിയ നേതാക്കളെ അവർ ജനപ്രതിനിധികളല്ലെങ്കിലും അവരെ തേടി ജനമെത്തും. അത്തരത്തിലുള്ള ഒരു നേതാവാണ് തേറമ്പിലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ഒരു സമുദായത്തിന്റെ പ്രതിനിധിയായിട്ടല്ല തേറമ്പിലിനെ ജനങ്ങൾ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനിതയ്ക്ക് നൽകി ശശി തരൂർ പ്രകാശനം നിർവഹിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. മേയർ എം.കെ വർഗീസ്, പി.ബാലചന്ദ്രൻ എം.എൽ.എ, ജോസ് വള്ളൂർ, ടി.എസ്.പട്ടാഭിരാമൻ, പുസ്തക രചയിതാവ് ഷജിൽ കുമാർ, മേതിൽ വേണുഗോപാൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, THARUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL