SignIn
Kerala Kaumudi Online
Friday, 15 May 2026 2.31 AM IST

അങ്കണവാടി പ്രവർത്തകർക്ക് ആദരം

anganavadi

തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസ് തളിക്കുളത്ത് നിന്നും വിരമിക്കുന്ന 24 അങ്കണവാടി പ്രവർത്തകർക്ക് ആദരവും ഉപഹാര സമർപ്പണവും നടത്തി. വനിതാ ശിശു വികസന വകുപ്പ് മികച്ച പ്രവർത്തകർക്കുള്ള സംസ്ഥാന അവാർഡ് നേടിയ അങ്കണവാടി വർക്കർ കെ.ബി. ഷീജയ്ക്കും ഹെൽപർ ബി.ഡി.സുബിക്കും അനുമോദനം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് രഞ്ജില ഗിരി ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഇർഷാദ് ചേറ്റുവ, പി. വിനു,പി.ഐ. സജിത എന്നിവർ മുഖ്യതിഥികളായി. അമൽ ടി. പ്രേമൻ, സന്തോഷ് കേരച്ചൻ, കെ.ബി.സുധ, വി.എസ്. റെജികുമാർ, ശുഭ നാരായണൻ എന്നിവർ പ്രസംഗിച്ചു.

Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL