പാലക്കാട്: സേവാഭാരതി സേവാസംഗമത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 21, 22 തീയതികളിൽ കോർട്ട് റോഡ് വാസവി മഹലിൽ നടക്കുന്ന സർഗസംഗമത്തിൽ ഹൈസ്കൂൾ, പ്ലസ് ടു, കോളേജ് വിദ്യാർത്ഥികൾക്ക് ചിത്രരചന, ഓയിൽ പെയിന്റിംഗ്, അക്രിലിക്, സ്ലോഗൺ നിർമ്മാണം, സേവനം എന്ന വിഷയത്തിൽ ഷോർട്ട് ഫിലിം,റീൽസ് (വിഷയം: ലഹരിമുക്ത കേരളം), ഉപന്യാസം, നാടൻപാട്ട് (ലഹരിമുക്ത കേരളം), കവിതാ രചന, പ്രസംഗ മത്സരം എന്നിവയാണ് നടത്തുന്നത്. എൽ.പി വിദ്യാർത്ഥികൾക്ക് ചിത്രരചന, പെൻസിൽ, ജലച്ഛായം, ക്രയോൺസ് എന്നിവയിലാണ് മത്സരം. പങ്കെടുക്കാൻ താല്പര്യമുള്ളവർ 17നകം 9188142533, 9539144222, 8281425392 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |