തൃശൂർ: ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററിലേക്ക് ആവശ്യമായ അഡീഷണൽ ഫാക്കൽറ്റി തിരഞ്ഞെടുപ്പിന് അയൽക്കൂട്ടം അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
യോഗ്യത: എം.എസ്.ഡബ്‌ള്യു/എം.ബി.എ (എച്ച്.ആർ)/എം.എ സോഷ്യോളജി/ഡെവലപ്‌മെന്റ് സ്റ്റഡീസ്. പ്രവൃത്തിപരിചയം മൂന്നു വർഷം. വേതനം 25000. പ്രായപരിധി 2023 ജനുവരി പത്തിന് 40 കവിയരുത്. ഒഴിവുകളുടെ എണ്ണം 16. നിയമനരീതി: ഒരു വർഷത്തിൽ താഴെ താത്കാലിക നിയമനം, പ്രവർത്തന മികവ് നോക്കി കാലാവധി ദീർഘിപ്പിക്കും.
27ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷകൾ www.kudumbashree.org എന്ന വെബ്‌സൈറ്റിലുണ്ട്. അവസാന തീയതി 21 വൈകിട്ട് 5 വരെ. ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ, തൃശൂർ എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡി.ഡി അപേക്ഷയ്‌ക്കൊപ്പം നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |