പാലോട്: ജനവാസ മേഖലയിലെ കിണറ്രിൽ വീണ കാട്ടുപോത്തിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രക്ഷിച്ച് കാട്ടിലേക്കയച്ചു.പാലോട് കൊല്ലായിൽ സെറ്റിൽമെന്റിൽ താമസിക്കുന്ന വാസന്തിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ കാട്ടുപോത്ത് വീണത്. രാവിലെ തൊഴിലുറപ്പ് ജോലിക്കായി പോയ പ്രദേശവാസിയായ സ്ത്രീയാണ് കിണറ്റിൽ അസ്വാഭികമായ ശബ്ദം കേട്ട് നോക്കിയതും കാട്ടുപോത്തിനെ കണ്ടതും.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.ഏറെ പണിപ്പെട്ടാണ് ഒരു വാഹനവും കടന്നുചെല്ലാത്ത സ്ഥലത്ത് ജെ.സി.ബി എത്തിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചുമാറ്റി കാട്ടുപോത്തിനെ വനത്തിലേക്കയച്ചത്. രണ്ട് കുടുംബങ്ങൾ ഈ കിണറിലെ വെള്ളം ഉപയോഗിക്കുന്നതിനാൽ കിണർ അടിയന്തരമായി ശുചീകരിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.ഈ പ്രദേശങ്ങളിൽ കാട്ടുപോത്ത്,പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |