കൊച്ചി: സിറോ മലബാർ സഭയുടെ സിറോ മലബാർ മിഷൻ ഓഫീസും വിശ്വാസപരിശീലന കമ്മിഷനും നടത്തിയ ഓൺലൈൻ മിഷൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ ചങ്ങനാശേരിയിലെ സാന്റിന സിജോ ഒന്നാം സ്ഥാനവും കോതമംഗലത്തെ അഗാസാ ബെന്നി രണ്ടാം സ്ഥാനവും ഉജ്ജയിൻ രൂപതയിലെ ജോയൽ ജോജോ മൂന്നാം സ്ഥാനവും നേടി. മുതിർന്നവരുടെ വിഭാഗത്തിൽ എറണാകുളം അതിരൂപതയിലെ സോഫി ജോസഫ് ഒന്നും ചങ്ങനാശേരിയിലെ റോഷിന ജോസഫ് രണ്ടും ചിക്കാഗോയിലെ പിന്റോ അക്കര മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കായുള്ള സമ്മാനത്തുകയും പ്രശസ്തിപത്രവും മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |