ആലപ്പുഴ: ലഹരി മരുന്ന് വ്യാപനത്തിനെതിരെ ഫെബ്രുവരി 11ന് വിപുലമായ കാമ്പയിൻ സംഘടിപ്പിക്കാൻ സി.പി.ഐ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. മഹിളാ സംഘം, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് എന്നീ സംഘടനകൾ നേതൃത്വം വഹിക്കും. പുതിയ തലമുറയെ ലഹരിക്ക് അടിമകളാക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് ലഹരി മാഫിയ നടത്തുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം ബഹുജന സഹകരണത്തോടെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. എൻ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷി മന്ത്രി പി.പ്രസാദ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി.സത്യനേശൻ, എസ്.സോളമൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |