തൃശൂർ : പൗരസ്ത്യ കൽദായ സുറിയാനി സഭയ്ക്ക് കീഴിലെ മാർ യോഹന്നാൻ മംദ്ദാനയുടെ ഓർമ്മതിരുന്നാൾ തുടങ്ങി. 15 വരെ ആഘോഷങ്ങൾ തുടരുമെന്ന് വികാരി ഫാ.ജാക്‌സി ചാണ്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വെങ്ങിണിശ്ശേരി എ.കെ.എം ഗ്രൂപ്പിലെ 'തമ്പോലം', 14ന് വയോധികർക്കും രോഗികൾക്കുമായി പ്രത്യേക കുർബാന എന്നിവ നടക്കും. രാത്രി ഏഴിന് തിരുന്നാൾ പൊതുസമ്മേളനത്തിൽ ഡോ.മാർ അപ്രേം മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിക്കും. 15ന് കുർബാനയും പ്രദക്ഷിണവും രാത്രി ഏഴിന് കോഴിക്കോട് റെഡ് ബാൻഡിന്റെ നേതൃത്വത്തിൽ ഗാനമേളയും നടക്കും. വാർത്താസമ്മേനത്തിൽ തിരുന്നാൾ കൺവീനർ ജോർജ് മേക്കാട്ടുകുളം, ഫാ.ഫ്രാങ്ക്‌ളിൻ വർഗീസ്, വർഗീസ് ഒല്ലൂക്കാരൻ, ഈനാശു മാങ്ങൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |