ബീജിംഗ് : ചൈനയിലെ ഗ്വാംഗ്ഷൂവിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ആഡംബര കാർ പാഞ്ഞുകയറി അഞ്ച് മരണം. പതിമൂന്ന് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കാർ ഓടിച്ചിരുന്ന 22കാരൻ മനഃപൂർവം അപകടം സൃഷ്ടിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കാൻ വശത്ത് ട്രാഫിക് സിഗ്നൽ നോക്കി നിന്നവർക്ക് നേരെ കാറോടിച്ച് കയറ്റിയ ശേഷം യു - ടേൺ എടുത്ത് വീണ്ടും ഇവരെ കാർ കൊണ്ട് ഇടിപ്പിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഓഫീസറെ കാർ ഇടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ കാറിന് പുറത്തിറങ്ങി പ്രതി ഏതാനും നോട്ടുകൾ എറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസിന്റെ പിടിയിലായ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |