SignIn
Kerala Kaumudi Online
Sunday, 28 April 2024 2.17 AM IST

നായകളുടെ ആക്രമണം: യുവതിക്ക് ദാരുണാന്ത്യം

death

ലണ്ടൻ : യു.കെയിൽ നായകളുടെ ആക്രമണത്തിൽ 28കാരിക്ക് ദാരുണാന്ത്യം. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.45ഓടെ സറിയിലെ കാറ്റർഹാമിലെ ഗ്രേവെല്ലി ഹില്ലിലാണ് സംഭവം. എട്ട് നായകളുമായി നടക്കാനെത്തിയതായിരുന്നു യുവതി. ഈ നായകളെ പരിപാലിക്കുന്ന ജോലിയായിരുന്നു ലണ്ടൻ സ്വദേശിയായ യുവതിക്ക്. ഒന്നോ അതിലധികമോ നായകൾ യുവതിയെ ആക്രമിച്ചെന്ന് കരുതുന്നു. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച വഴി യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് എട്ട് നായകളെയും പിടികൂടി. പൊലീസ് എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. ആക്രമണത്തിൽ രാജ്യത്ത് വിലക്കേർപ്പെടുത്തിയ നായ ബ്രീഡുകളൊന്നും ഉൾപ്പെട്ടിരുന്നില്ല. നായകളുടെ ഉടമയെ പൊലീസ് കണ്ടെത്തി. നായകളെ ആക്രമണത്തിലേക്ക് നയിച്ച സാഹചര്യമെന്തെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. വളർത്തുനായ ആരെയെങ്കിലും കൊന്നാൽ ഉടമയ്ക്ക് 14 വർഷം വരെ ജയിൽ വാസമോ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കാവുന്ന നിയമം യു.കെയിലുണ്ട്. വളർത്തുനായ ഒരാളെ പരിക്കേൽപ്പിച്ചാൽ അഞ്ച് വർഷം വരെ ജയിൽ ശിക്ഷയോ പിഴയോ ഉടമയ്ക്ക് ലഭിച്ചേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.