തിരുവനന്തപുരം : ഇന്ത്യയും ശ്രീലങ്ക തമ്മിലുള്ള മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് മത്സര പരമ്പരയിലെ അവസാന ഏകദിനമാണിത്. ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ പരമ്പര കീശയിലാക്കിക്കഴിഞ്ഞു.
രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൽ വിരാട് കൊഹ്ലി, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ മുഹമ്മദ് ഷമി,കുൽദീപ് യാദവ് തുടങ്ങിയ സീനിയർ താരങ്ങളും സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ ഉമ്രാൻ മാലിക്ക്,ശുഭ്മാൻ ഗിൽ തുടങ്ങിയ യുവതാരങ്ങളും അണിനിരക്കുന്നു. ആൾറൗണ്ടർ ദാസുൻ ഷനകയാണ് ലങ്കയെ നയിക്കുന്നത്.
ഇന്ത്യൻ താരങ്ങൾ ഇന്നലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.ലങ്കൻ ടീം ഉച്ചയോടെയും ഇന്ത്യൻ ടീം വൈകുന്നേരത്തോടെയും ഗ്രീൻഫീൽഡിൽ പരിശീലനത്തിനെത്തി.
ആളുകുറയും
പട്ടിണിപ്പാവങ്ങൾ ക്രിക്കറ്റ് കാണേണ്ടെന്ന കായികമന്ത്രിയുടെ വിവാദപ്രസ്താവനയോടെ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന കുറഞ്ഞിരുന്നു. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ വലിയ തിരക്ക് ഇന്ന് ഗ്രീൻഫീൽഡിൽ കാണാനിടയില്ലെന്നാണ് കരുതുന്നത്.
മത്സരം ഉച്ചയ്ക്ക് 1.30 ന് ആരംഭിക്കും.
കാണികൾക്ക് 11.30 മുതൽ പ്രവേശനം
5
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അഞ്ചാമത്തെ അന്താരാഷ്ട്ര മത്സരമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |