ഊരള്ളൂർ: വനിതാ ഫെഡറേഷന്റെ സഹായത്തോടെ കീഴരിയൂർ വനിതാ സംഘത്തിന്റെ പുതിയ സംരംഭമായ മെഡി ക്ലിനിക് ഊരള്ളൂരിൽ ആരംഭിച്ചു. ക്ലിനിക്, ലാബ്, മെഡിക്കൽ സ്റ്റോർ എന്നിവയുടെ ഉദ്ഘാടനം വനിതാഫെഡ് പ്രസിഡന്റ് കെ.ആർ വിജയ, കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമല , അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. എം സുഗതൻ എന്നിവർ ചേർന്ന് വിളക്ക് കൊളുത്തി നിർവഹിച്ചു. മുൻ പ്രസിഡന്റ് വത്സല അദ്ധ്യക്ഷത വഹിച്ചു. എം.പ്രകാശൻ, ബിന്ദു പറമ്പിടി, സി.അശ്വനി ദേവ്, സി.ഹരീന്ദ്രൻ, ജെ.എൻ പ്രേം ഭാസിൻ , ഭാസ്‌കരൻ ഇ, അഷ്‌റഫ് വള്ളോട്ട്, ശ്രീജിത്ത് എടവന കെ. നാസർ.സി, സമീർ സി.എൻ എന്നിവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി പുഷ്പവല്ലി സ്വാഗതവും വൈസ് പ്രസിഡന്റ് ശോഭ എൻ. ടി നന്ദി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |