ശ്രീകൃഷ്ണപുരം: വിവിധാവശ്യങ്ങളുന്നയിച്ച് ജില്ലാ ഖാദി ഗ്രാമവ്യവസായ ടെക്നിക്കൽ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രചരണ ജാഥ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ.കുമാരി അദ്ധ്യക്ഷയായി.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാർ എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എസ്.മധു, എൻ.ഹരിദാസ്, എം.മോഹനൻ, പി.കെ.ശശിധരൻ, ജാഥാംഗങ്ങളായ കെ.കെ.സുമതി, രാജകുമാരി, ശിലോമണി, അംബിക, ബീന തുടങ്ങിയവർ സംബന്ധിച്ചു. ആലത്തൂരിൽ നടന്ന സമാപന യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |