അഞ്ചൽ : നെടിയറയിൽ വീട്ടിൽ കയറി വീട്ടമ്മയെ മർദ്ദിച്ച പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.
നേടിയറ സ്വദേശി മൊട്ട ബിനു എന്ന് വിളിക്കുന്ന ബിനു(42) ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പിക്ക് അപ്പ് വാഹനത്തിൽ നേടിയറയിലെ വത്സലയുടെ വീട്ടിലെത്തിയ ബിനു വത്സലയുമായി വാക്കേറ്റം ഉണ്ടാവുകയും വീടിന്റെ മുന്നിൽ കിടന്ന കാർ അടിച്ചുതകർക്കുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും വത്സലയെ വാളുകൊണ്ടും കമ്പുകൊണ്ടും മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വത്സലയെ നാട്ടുകാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ ആക്രമത്തിനിടയിൽ ബിനുവിന്റെ വലതു കൈയ്ക്കും വിരലിനും പരിക്കേറ്റു. തുടർന്ന് ബിനുവും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ അഞ്ചൽ പൊലീസെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |