ആലപ്പുഴ: ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും സംയുക്തമായി ആലപ്പുഴ ബീച്ച് റോഡിലെ എസ്.ബി.ഐ റീജിയണൽ ബിസിനസ് ഓഫീസ് ബ്രാഞ്ചിൽ 19 മുതൽ 21 വരെ ലോൺ മേള സംഘടിപ്പിക്കും. രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടിൽ മടങ്ങി വന്ന പ്രവാസികൾക്ക് മേളയിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ താത്പര്യമുളള പ്രവാസി സംരംഭകർക്ക് നോർക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്ബ്സൈറ്റിലെ ndprem ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് : 1800 425 3939 (ഇന്ത്യയിൽ നിന്ന്), +91 8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോൾ സർവ്വീസ്), 0471-2770500.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |