കോട്ടയം: ദേശീയ വിരമുക്തി ദിനമായ ഇന്ന് ജില്ലയിലെ സ്കൂൾ, അങ്കണവാടികൾ, കോളേജുകൾ എന്നിവിടങ്ങളിലെ ഒന്നു മുതൽ 19 വരെ വയസുള്ള 4.27 ലക്ഷം കുട്ടികൾക്കും കൗമാരപ്രായക്കാർക്കും വിരക്കെതിരെ ഗുളിക നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഗുളിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് കോട്ടയം മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ചലച്ചിത്ര ബാലതാരം ആരിഷ് അനൂപിന് നൽകി നിർവഹിക്കും. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും അങ്കണവാടികളിലും സ്പെഷ്യൽ സ്കൂളുകൾ, എം.ആർ.എസ്, ബാലഭവൻ, പോളിടെക്നിക്, ഐ.ടി.ഐ പാരലൽ കോളജുകൾ എന്നിവയിലെ കുട്ടികൾക്കും ഗുളിക നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |