ശ്രീകൃഷ്ണപുരം: ഞാറ്റുവേല സാംസ്കാരിക സമിതി രാജലക്ഷ്മി അനുസ്മരണം അജയ് പി.മങ്ങാട്ടും സാഹിത്യോത്സവം കെ.പ്രേംകുമാർ എം.എൽ.എ.യും ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.കെ.സുധാകരൻ അദ്ധ്യക്ഷനായി. ഇ.രാമചന്ദ്രൻ പുരസ്കാരം വിതരണം ചെയ്തു. സമിതിയുടെ ഉപഹാരം നിർവാഹക സമിതി അംഗം എം.ബേബി അജയ് പി.മങ്ങാട്ടിന് നൽകി. ഞാറ്റുവേല പതിപ്പ് സമിതി പ്രസിഡന്റ് ശ്രീജ പ്രകാശ്, പി.അരവിന്ദാക്ഷന് നൽകി പ്രകാശനം ചെയ്തു. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഹരിശങ്കർ, സി.പി.സുധാകരൻ സംസാരിച്ചു. അർച്ചന സുരേഷിന്റെ നൃത്തശില്പം അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |