കോന്നി. ചെങ്ങറ പ്രവാസി അസോസിയേഷന്റെ ഏഴാമത് വാർഷികം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു . രെഞ്ചു തോമസ് കുന്നുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. അന്നദാനം മഹാദാനം നാലാം വർഷത്തിന്റെ കിറ്റ് കൈമാറൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു . അട്ടച്ചാക്കൽ ഗോൾഡൻ ബോയിസ് ചാരിറ്റബിൾ സംഘം പ്രവർത്തകരെയും ചെങ്ങറ ചങ്ക് ബ്രദേഴ്സ് വാട്ട്സ് ആപ്പ് ഗ്രുപ്പ് അംഗങ്ങളെയും ആദരിച്ചു. പി.വി.ജോസഫ്, എബ്രഹാം വാഴയിൽ, എബ്രഹാം ചെങ്ങറ, സജിത്ത് സോമരാജ്, തോമസ് മാത്യു, അലക്സ് ചെങ്ങറ, ബാലൻ, സാബു മനാത്രയിൽ , റോഷൻ കണികിടത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |