റോം : ഇറ്റാലിയൻ സിനിമയിലെ ഇതിഹാസ നടിമാരിൽ ഒരാളായ ജീന ലോലോബ്രീജിദ അന്തരിച്ചു. 95 വയസായിരുന്നു. ഇന്നലെ റോമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1950കളിലും 60കളിലും യൂറോപ്യൻ സിനിമയിലെ ഏറ്റവും മൂല്യമേറിയ അഭിനേതാക്കളിൽ ഒരാളായിരുന്നു. ഒരുകാലഘട്ടത്തിൽ ' ലോകത്തെ ഏറ്റവും സുന്ദരി " എന്ന് വിശേഷിപ്പിക്കപ്പെട്ട ജീന ബീറ്റ് ദ ഡെവിൾ, ദ ഹഞ്ച്ബാക്ക് ഒഫ് നോട്രഡാം, ക്രോസ്ഡ് സ്വോർഡ്സ്, സോളമൻ ആൻഡ് ഷേബ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 60കളുടെ ഒടുവിൽ കരിയർ നിറംമങ്ങിയതോടെ അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലേക്കും ഫോട്ടോഗ്രാഫിയിലേക്കും ചുവടുമാറ്റി. ' ലോ ലോലോ " എന്ന പേരിൽ അറിയപ്പെട്ട ജീന വിഖ്യാത നടി സോഫിയ ലോറന്റെ എതിരാളികളിൽ ഒരാളായിരുന്നു. കഴിഞ്ഞ വർഷം ഇറ്റാലിയൻ സെനറ്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |