കൊച്ചി: എറണാകുളം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നീതിബോധം എന്ന വിഷയത്തിൽ സെമിനാർ നടന്നു. ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. സാമൂഹിക അസമത്വങ്ങൾ വർദ്ധിക്കുന്നതായും സാമ്പത്തിക വളർച്ചയെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും വാർത്തകൾ നൽകുകയും ചെയ്യുമ്പോൾ പട്ടിണി കിടക്കുന്നവരെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും സാമൂഹിക നീതി മരീചികയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ വിദ്യാർത്ഥികളായ ഗാർഗി എസ്. അമ്പാട്ട്, കെ. അഞ്ജലി, എസ്. മീനാക്ഷി, എന്നിവർ സെമിനാർ അവതരിപ്പിച്ചു. റിതു രാജ് പുരോഹിത് മോഡറേറ്ററായി. പ്രിൻസിപ്പാൾ കെ. മിനി റാം, ഹെഡ്മിസ്ട്രസ് ലതിക പണിക്കർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |