തിരുവനന്തപുരം: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയ്‌ക്ക് ജനുവരി 23ന് വൈകിട്ട് 6.30ന് ചെമ്പഴന്തി ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നൽകുന്ന പൗരസ്വീകരണ യോഗം സ്‌പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക ആദ്ധ്യാത്മിക മേഖലയിലെ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,പ്രൊഫ.എസ്.ശിശുപാലൻ,ആലുവിള അജിത്, അണിയൂർ എം.പ്രസന്നകുമാർ,എൻ.രഘുവരൻ, അണിയൂർ ജയകുമാർ എന്നിവർ രക്ഷാധികാരികളായും കൗൺസിലർ ചെമ്പഴന്തി ഉദയൻ ചെയർമാനും അരുൺ വട്ടവിള ജനറൽ കൺവീനറായും ഷൈജു പവിത്രൻ പബ്ലിസിറ്റി കൺവീനറായും സ്വാഗതസംഘത്തിന് രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |