ചെറുവത്തൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള പദയാത്രയുടെ സ്വീകരണത്തിന്റെ ഭാഗമായി ബദലുൽപ്പന്ന പ്രചരണം നടത്തുന്നു. അടുക്കളയിലെ ഊർജ സംരക്ഷണത്തിനുള്ള ചൂടാറാപ്പെട്ടി, ജൈവ മാലിന്യ സംസ്ക്കരണത്തിനുള്ള ബയോബിൻ, സോപ്പുൽപ്പന്നങ്ങൾ തുടങ്ങിയവയാണ് പ്രചരിപ്പിക്കുന്നത്. കാലിക്കടവിൽ കുടുംബശ്രീ വിപണന കേന്ദ്രത്തിലും ആനിക്കാടിയിൽ പി.വി.കെ ടൈലേർസ് സ്ഥാപനത്തിലുമാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ബദൽ ഉൽപ്പന്ന പ്രചരണ കമിറ്റി വൈസ്ചെയർമാൻ പി.പി.ഗീത അദ്ധ്യക്ഷത വഹിച്ചു. മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ശ്രീധരൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശൈലജ, മുൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ദാമോദരൻ, ബദൽ ഉൽപ്പന്ന പ്രചരണകമ്മിറ്റി കൺവീനർ എം.വിനയൻ, പ്രദീപ് കൊടക്കാട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |