SignIn
Kerala Kaumudi Online
Sunday, 20 October 2024 3.00 AM IST

യുവമോർച്ച നഗരസഭാ മാർച്ച്

Increase Font Size Decrease Font Size Print Page
mar-

നെയ്യാറ്റിൻകര: നഗരസഭയിലെ തവരവിള വാർഡിലെ വൃദ്ധയുടെ സ്വത്തും സ്വർണവും അപഹരിച്ച സി.പി.എം കൗൺസിലർ സുജിൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി. കൗൺസിലർ രാജിവയ്ക്കും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച വ്യക്തമാക്കി. ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ ലാൽകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ ആർ.രാജേഷ്, യുവമോർച്ച ജില്ലാ മീഡിയ കൺവീനർ രാമേശ്വരം ഹരി,
നഗരസഭ കൗൺസിലർമാരായ മരങ്ങാലി ബിനു, വേണുഗോപാലൻ, ബി.ജെ.പി യുവമോർച്ച നേതാക്കളായ അരെങ്കമുകൾ സന്തോഷ്,തിരുപുറം ബിജു,ജി.ജെ.കൃഷ്ണകുമാർ,കൃഷ്ണകുമാർ,ശിവകുമാർ, നന്ദു, സുജിൻ, അനന്തു തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.യുവമോർച്ച പ്രവർത്തകർ നഗരസഭാ കവാടത്തിന്റെ മുന്നിൽ കൗൺസിലർ സുജിന്റെ കോലവും കത്തിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.