പത്തനംതിട്ട : കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ ഏകദിന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എെ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ്കുമാർ മലയാലപ്പുഴ അദ്ധ്യക്ഷതവഹിച്ചു.
ആന്റോ ആന്റണി എം.പി, ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, എ.ഷംസുദീൻ, എ.സുരേഷ് കുമാർ, ഹരികുമാർ പൂതംകര, പി.കെ.ഗോപി, തോട്ടുവ മുരളി, എ.ഡി.ജോൺ, ആർ.സുകുമാരൻ നായർ,
പി.എസ്.വിനോദ് കുമാർ, വി.എൻ.ജയകുമാർ, അങ്ങാടിക്കൽ വിജയകുമാർ, സതീഷ് ചാത്തങ്കേരി, ജി.ശ്രീകുമാർ, സി.കെ.അർജുനൻ, എ.ആനന്ദൻ പിള്ള, പി.കെ ഇക്യുബാൽ, സജി കെ.സൈമൺ, ഓമനാസത്യൻ, ശാന്തമ്മ അനിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |