പത്തനംതിട്ട : കെ.ജി.ഒ.യു പത്തനംതിട്ട ജില്ല 37-ാം വാർഷിക സമ്മേളനവും സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപീകരണവും ഇന്ന് പത്തനംതിട്ട എവർഗ്രീൻ ആഡിറ്റോറിയത്തിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ.ജി.സബോധനൻ, പഴകുളം മധു, മുൻ എം.എൽ.എ ശിവദാസൻ നായർ, കെ.പി.സി.സി അംഗം പി.മോഹൻരാജ്, യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് അബ്ദുൾ ഹാരീസ്, ജനറൽ സെക്രട്ടറി കെ.സി സുബ്രമണ്യൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |