@ ഫെബ്രുവരി 1ന് സത്യാഗ്രഹ സമരം
കോഴിക്കോട്: കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രത്യക്ഷ സമരത്തിലേക്ക്. രാഷ്ട്രപതി ഏറ്റെടുക്കൽ ബില്ലിൽ ഒപ്പിട്ടിട്ട് അഞ്ച് വർഷം ആവുമ്പോഴും സംസ്ഥാന സർക്കാർ നിയമപരമായ നടപടികൾ പൂർത്തിയാക്കാത്തതിനെ തുടർന്നാണ് ബി.ജെ.പി പ്രത്യക്ഷ സമരം നടത്തുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ സമരത്തിന് പിന്തുണ നൽകിവരികയായിരുന്നെന്നും ഫെബ്രുവരി ഒന്നിന് കോംട്രസ്റ്റ് പരിസരത്ത് സത്യാഗ്രഹത്തോടെ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി അടച്ചുപൂട്ടിയ കോംട്രസ്റ്റ് 14 വർഷം പിന്നിടുകയാണ്. 2018 ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി ഏറ്റെടുക്കൽ ബില്ല് ഒപ്പിട്ട് നൽകി അഞ്ചുവർഷം പൂർത്തിയാകുന്ന ഫെബ്രുവരി ഒന്നിനാണ് സത്യാഗ്രഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കോഴിക്കോടിന്റെ മുഖമുദ്റയായ ഈ സ്ഥാപനം 2009 ൽ അടച്ചുപൂട്ടിയതിനെ തുടർന്ന് തൊഴിലാളികളുടെ നേതൃത്വത്തിലും രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിലും നിരവധി സമരങ്ങൾ നടന്നിരുന്നു.
പേരാമ്പ്രയിലെ തട്ടിപ്പ്: നടപടി സംസ്ഥാന നേതാക്കൾ
പങ്കെടുത്ത കോർകമ്മിറ്റി യോഗത്തിൽ
കോഴിക്കോട് : പേരാമ്പ്രയിലെ ബി.ജെ.പി നേതാക്കൾക്കെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. രണ്ട് പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കൾ ഉൾപ്പടെ പങ്കെടുത്ത കോർ കമ്മിറ്റി യോഗത്തിലാണ് നടപടി തീരുമാനിച്ചത്. അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോംട്രസ്റ്റ്: രണ്ടാംഘട്ട സമരം 34 ദിവസം പിന്നിട്ടു
കോഴിക്കോട് : കോംട്രസ്റ്റ് വീവിംഗ് ഫാക്ടറി രണ്ടാം ഘട്ട സമരം 34 ദിവസം പിന്നിട്ടു. ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നതിന് നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് നാല് വർഷം പിന്നിട്ടിട്ടും വ്യവസായ വകുപ്പ് തുടർ നടപടികൾ ത്വരിതപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് സമര സമിതിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട സമരം ആരംഭിച്ചത്. സമര സമിതി കൺവീനർ ഇ. സി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ വൈ. എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. ബിനൂപ് അഡ്വ. എ. കെ. സുകുമാരൻ, പി. ശിവപ്രകാശ്, ടി. മനോഹരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |