കോട്ടയ്ക്കൽ:എടരിക്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ നടത്തി. വരുന്ന വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കേണ്ടുന്ന പദ്ധതികൾ ചർച്ച ചെയ്തു. ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആബിദ തൈക്കാടൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആബിദ പൂവഞ്ചേരി, ഫസലുദ്ധീൻ തയ്യിൽ, സുബൈദ തറമ്മൽ, അഷ്റഫ്, മജീദ് കഴുങ്ങിൽ, സി.സി. സിറാജ് , മജീദ് , റഹീം ചീമാടൻ, ബിന്ദു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |