വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തെരുവ് നായക്കൾക്കുള്ള തീവ്ര വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചു. തെക്കുംകര പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീന്ദ്രൻ, മെമ്പർമാരായ വി.എസ്. ഷാജു, മണികണ്ഠൻ, വെറ്ററിനറി ഡോ. വി.എൻ. അനീഷ്‌രാജ്, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർമാരായ എം.ആർ. രാധിക, ജിനി കുരിയൻ എന്നിവർ പങ്കെടുത്തു. മച്ചാട് ഗവ. മൃഗാശുപത്രി ഡോ. വി.എൻ. അനീഷിന്റെ പരിശീലനം കഴിഞ്ഞ ഡോഗ് കാച്ചർമാരുടെ 8 പേർ അടങ്ങുന്ന സംഘമാണ് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |