തൃശൂർ: വൈദ്യരത്‌നം ഗ്രൂപ്പ് പുതുതായി ആരംഭിച്ച വന്ധ്യതാ പ്രസവാനന്തര സംരക്ഷണ ക്ലിനിക്കായ ഐഫാം സൗജന്യ വന്ധ്യതാ ചികിത്സാ ക്യാമ്പ് നടത്തുന്നു. തൈക്കാട്ടുശ്ശേരിയിൽ പ്രവർത്തിക്കുന്ന ആയുർവേദ ഫൗണ്ടേഷൻ ആശുപത്രിയിൽ ജനുവരി 20 ന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ചികിത്സാ ക്യാമ്പ്. ഡോക്ടർമാർ നടത്തുന്ന ക്യാമ്പിൽ സൗജന്യ പരിശോധനയും, വിദഗ്ദ്ധ രോഗ നിർണ്ണയവും നടത്താം.
ആയുർവേദ സ്ത്രീരോഗ വിദഗ്ദ്ധ, ശിശുരോഗ വിദഗ്ദ്ധൻ, സൈക്കോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ, വിദഗ്ദ്ധ ചികിത്സയിലൂടെ ആരോഗ്യമുള്ള പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഫാം പ്രവർത്തിക്കുന്നത്. ആയുർവേദ ചികിത്സയോടൊപ്പം, ദമ്പതികൾക്കായുള്ള കൗൺസിലിംഗിനും ഐഫാം പ്രാധാന്യം നൽകുന്നു. പ്രസവാനന്തര പരിരക്ഷയും ഐ ഫാമിൽ ലഭ്യമാണ്. ബുക്കിംഗിനായി വിളിക്കേണ്ട നമ്പർ: 989516337.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |