നെടുമ്പാശേരി: കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'പ്രിന്റ് മിറക്കിൾ എക്സ്പോ' നാളെ മുതൽ 22 വരെ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. അത്യാധുനിക ടെക്നോളജി ഉപയോഗിച്ചുള്ള പ്രിന്റിംഗ് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് ലൂയീസ് ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ജി. വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 70 സ്റ്റാളുകളിൽ വിദേശനിർമ്മിത മെഷിനറികൾ പ്രദർശിപ്പിക്കും. കേരളത്തിലും പുറത്തുമായിട്ടുള്ള രണ്ടായിരത്തിലധികം പേർ പ്രദർശനത്തിനെത്തും. ഭാരവാഹികളായ ആർ. ഗോപകുമാർ, എം. കൃഷ്ണമൂർത്തി, ബിജു ജോസ്, ഡി. മൻമോഹൻ ഷേണായി, ജി. രാജേഷ്, കെ. മധുസുധനൻ, ആർ. ഹരിദാസ്, പി.എസ്. രാജൻ, സോണി ജോർജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |