മണ്ണാർക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വൺവേ നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധങ്ങളുയർന്ന സാഹചര്യത്തിൽ കൂടുതൽ കൂടിയാലോചനകൾ നടത്തുമെന്ന് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ഉടൻ വിളിച്ചുചേർത്ത് കഴിഞ്ഞ കമ്മിറ്റിയിലെ തീരുമാനങ്ങളും പ്രതിഷേധങ്ങളും ചർച്ച ചെയ്ത് സമവായത്തിലെത്താൻ ശ്രമിക്കും. പൊതുജനങ്ങൾക്ക് നഗരത്തിലൂടെ സുഖകരമായ സഞ്ചാര സൗകര്യമൊരുക്കാൻ നഗരസഭ പ്രതിജ്ഞാബദ്ധമാണെന്നതിനാൽ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ നിന്നും പിന്നോട്ട് പോകില്ലെന്നും ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |