വടക്കഞ്ചേരി: ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷങ്ങളും എച്ച്.എസ്.എസ് വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും വിവിധ പരിപാടികളോടെ നടന്നു. ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് മനത്തോട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. ജയ്സൺ കൊള്ളന്നൂർ അനുഗ്രഹ പ്രഭാഷണം നടത്തി. സി.എച്ച്.എഫ് പാലക്കാട് മരിയൻ പ്രോവിൻസ് പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ഡോ. പുഷ്പ ജൂബിലി സന്ദേശം നൽകി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ആഗ്നൽ ഡേവിഡ് റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |