ന്യഡൽഹി: ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ പുരുഷ സിംഗിൾസിലെ നിലവിലെ ചാമ്പ്യനും ഇന്ത്യയുടെ വലിയ പ്രതീക്ഷയുമായിരുന്ന ലക്ഷ്യ സെൻ രണ്ടാം റൗണ്ടിൽ പുറത്തായി. ഡെൻമാർക്കിന്റെ റസ്മു ജൻകെയ്ക്കെതിരെ 21-16, 15-21,18-21നാണ് ലക്ഷ്യയുടെ തോൽവി.
സാത്വിക് - ചിരാഗ്
സഖ്യം പിന്മാറി
നിലവിലെ പുരുഷ ഡബിൾസ് ചാമ്പ്യൻമാരായ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റിൽ നിന്ന് പിന്മാറി. സാത്വികിന് വയറ്റിലേറ്റ പരിക്കാണ് സഖ്യത്തിന്റെ പിന്മാറ്റത്തിന് കാരണം. സാത്വികിന്റെ അടിവയറ്റിലാണ് പരിക്കെന്നാണ് റിപ്പോർട്ടുകൾ. പ്രീക്വാർട്ടറിൽ ചൈനയുടെ ലിയു യു ചെൻ- ഒയു ഷുവാൻ യി സഖ്യത്തിനെതിരെ ഇന്നലെ നടക്കേണ്ട മത്സരത്തിന് മുൻപാണ് ഇന്ത്യൻ ജോഡി പിന്മാറ്റം പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |